video
play-sharp-fill
നഗരമധ്യത്തിലെ വീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു: ഒറീസ സ്വദേശി അറസ്റ്റിൽ; കഞ്ചാവ് എത്തിച്ചത് വിമാനത്തിൽ 

നഗരമധ്യത്തിലെ വീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു: ഒറീസ സ്വദേശി അറസ്റ്റിൽ; കഞ്ചാവ് എത്തിച്ചത് വിമാനത്തിൽ 

 സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റിൽ. ഒറീസ പുരി ദുർഗാപൂർ ദാക്കിൻ രാധാസ് സ്വദേശിയും കോട്ടയം ബേക്കർ ജംഗ്ഷനിൽ മെട്രോ ഷൂ ജീവനക്കാരനുമായ സത്യനാരായൺ ജന (28) യെയാണ് വെസ്റ്റ് സി ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്.

ചന്തക്കുള്ളിൽ ഉണക്കമീൻ മാർക്കറ്റിന് സമീപം തടത്തിപ്പറമ്പ് ഭാഗത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് സത്യനാരായണ.
ഇയാൾ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് എണ്ണപ്പാട്ടയ്ക്കിടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഒറീസ സ്വദേശി കഞ്ചാവ് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് എസ് ഐ എം ജെ അരുൺ, ഈസ്റ്റ് എസ് ഐ ടി എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് പരിശോധിക്കുകയായിരുന്നു. തുടർന്ന് കഞ്ചാവ് കണ്ടെത്തി.’
കഴിഞ്ഞ ദിവസം ഒറീസയിൽ നിന്നും എത്തിയ സത്യനാരായണയുടെ ഭാര്യയുടെ സഹോദരനാണ് ഇവിടെ അഞ്ച് കിലോ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വിമാനത്തിൽ കഞ്ചാവുമായി എത്തി നെടുമ്പാശേരിയിൽ ഇറങ്ങിയ ശേഷം , ബസ് മാർഗം കോട്ടയത്ത് എത്തുകയായിരുന്നു. സത്യനാരായണയുടെ ഭാര്യയുടെ തിരുനക്കരയിലെ മുറുക്കാൻ കട വഴിയാണ് കഞ്ചാവ് വിറ്റിരുന്നത്. ജൂനിയർ എസ് ഐ സിങ്ങ് സി. ആർ , അഡീഷണൽ എസ് ഐ യു.സി ബിജു , എ.എസ്.ഐമാരായ മനോജ് കെ , ബിനു മോൻ പി.സി , സീനിയർ സി പി ഒ രാധാകൃഷ്ണൻ ജി.സി , സി പി ഒ മാരായ സുനിൽ കുമാർ , ഷിബു , സി. കെ നവീൻ , ഡബ്യു സി പി ഒ മഞ്ജു , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘാംഗങ്ങളായ മനോജ്, അനിൽ പി കുമാർ , ജീമോൻ , ആന്റണി , പ്രതിഷ് രാജ് , ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ശനിയാഴ്‌ച വൈകിട്ട് കോടതിയിൽ ഹാജരാക്കും.