video
play-sharp-fill

മോശം പ്രകടനം….!  രണ്ടാം ടി20യിലും തകര്‍ന്നടിഞ്ഞ് ഇന്ത്യൻ വനിതകള്‍; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

മോശം പ്രകടനം….! രണ്ടാം ടി20യിലും തകര്‍ന്നടിഞ്ഞ് ഇന്ത്യൻ വനിതകള്‍; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

Spread the love

മുംബയ്: തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മോശം പ്രകടനം തുടര്‍ന്ന ഇന്ത്യൻ വനിതകള്‍ ടി20 പരമ്പര കൈവിട്ടു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ 2-0ന് ഇംഗ്ളണ്ട് മുന്നിലായി. മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ16.2 ഓവറില്‍ വെറും 80 റണ്‍സിന് ആള്‍ഔട്ടായി.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 11.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 30 റണ്‍സെടുത്ത ജമീമ റോഡ്രിഗസും 10 റണ്‍സെടുത്ത സ്മൃതി മന്ദാനയും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചാര്‍ളി ഡീനും ലോറൻ ബെല്ളും സാറ ഗ്‌ളെന്നും സോഫീ എക്ലസ്റ്റണും ചേര്‍ന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
മത്സരത്തിന്റെ രണ്ടാം പന്തില്‍തന്നെ ഷെഫാലി വെര്‍മ്മയെ(0) പുറത്താക്കി ചാര്‍ളി ഡീനാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തുടര്‍ന്ന് തുരുതുരാ വിക്കറ്റുകള്‍ പൊഴിയുകയായിരുന്നു.

നാലാം ഓവറില്‍ സ്മൃതിയെയും ഡീൻ പുറത്താക്കി. ഹര്‍മൻപ്രീത് കൗര്‍(9),ദീപ്തി ശര്‍മ്മ(0), റിച്ച ഘോഷ് (4) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 34/5 എന്ന നിലയിലായി. 45 റണ്‍സിലെത്തിയപ്പോള്‍ പൂജാ വസ്ത്രാകറിനെയും നഷ്ടമായി. 67 റണ്‍സിലെത്തിയപ്പോഴാണ് ജമീമ പുറത്തായത്.