video
play-sharp-fill

ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവെന്ന്  വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

Spread the love

സ്വന്തം ലേഖിക

കിഴക്കമ്പലം : ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവാണ് ഉള്ളത്.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.