play-sharp-fill
സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൂടി കൊറോണ: ആകെ സംസ്ഥാനത്ത് 52 പേർക്ക് കൊറോണ: നിയന്ത്രങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് നിരോധനാജ്ഞ വേണ്ടി വരുമെന്നു മുഖ്യമന്ത്രി; മാർച്ച് 31 വരെ ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് നിരോധനം

സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൂടി കൊറോണ: ആകെ സംസ്ഥാനത്ത് 52 പേർക്ക് കൊറോണ: നിയന്ത്രങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് നിരോധനാജ്ഞ വേണ്ടി വരുമെന്നു മുഖ്യമന്ത്രി; മാർച്ച് 31 വരെ ക്ഷേത്രങ്ങളിൽ പ്രവേശനത്തിന് നിരോധനം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പന്ത്രണ്ട് പേർക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 52 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 70 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കാസർകോട് രോഗബാധിതൻ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്ന് രോഗം പ്രചരിപ്പിച്ച സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ സ്വയം അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ ആറു പേർ കാസർകോടും, മൂന്നു പേർ വീതം കണ്ണൂരിലും എറണാകുളത്തും ഉ്ള്ളവരാണ്. സംസ്ഥാനത്ത് ഇതുവരെ 53000 പേരാണ് കൊറോണ ബാധിതരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നത്. ഏതാണ്ട് 228 പേരെയാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ മാർച്ച് 31 വരെ ദർശനം ഉണ്ടാകില്ല. ഗുരുവായൂർ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ശബരിമല എന്നിവിടങ്ങളിൽ ഒന്നും പ്രവേശനം ഉണ്ടാകില്ല. ക്ഷേത്രങ്ങളിൽ പൂജകൾ നടക്കുമെങ്കിലും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ഉത്സവവും മറ്റ് ആഘോഷങ്ങളും പൂർണായും ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ ആളുകൾ കൂടാൻ അനുവദിക്കില്ല. ക്ഷേത്രങ്ങളിലും പള്ളികളിലും ഇതിനു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

രോഗത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇനിയും അഭ്യർത്ഥന കൈക്കൊള്ളാൻ തയ്യാറാകാത്തവർക്കെതിരെ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ പൊലീസിനോടു നിർദേശിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം അധികൃതർ നൽകുന്ന നിർദേശം കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകും.

കേരളത്തിലേയ്ക്കുള്ള ഒരു ചരക്ക് വണ്ടിയും തടയില്ലെന്നു തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തമിഴ്‌നാട് ചീഫ് സെക്രട്ടറി ഫോണിൽ നേരിട്ട് വിളിച്ചാണ് വിവരം അറിയിച്ചത്. അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില വാഹനങ്ങൾ തടഞ്ഞിരുന്നു. ഈ സാഹര്യത്തിൽ ചരക്ക് ഗതാഗതം കേരളത്തിലേയ്ക്കു സുഗമമായി നടക്കും എന്ന് ഉറപ്പാക്കണം.

ബസുകളിൽ ദീർഘദൂര യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഒരാൾ രോഗബാധിതനാണെങ്കിൽ ഇയാൾ രോഗം പടർത്തുന്നത് ഒഴിവാക്കണമെങ്കിൽ ദീർഘദൂര യാത്രകൾ പൂർണമായും ഒഴിവാക്കണം. ഇത് അടക്കമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ആളുകൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.