
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ തീപിടിച്ച് അപകടം. ഇന്ന് പുലർച്ചെയായായിരുന്നു സംഭവം.
കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് സംഭവം. വിഷുക്കണി വെച്ചതില്‍ നിന്നും തീ പടർന്നായിരുന്നു അപകടമുണ്ടായത്.
തീപിടിത്തത്തില്‍ വീട് ഭാഗീകമായി കത്തി നശിച്ചു. പുക ശ്വസിച്ച്‌ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതോടെ വീട്ടുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ കണികാണാൻ എഴുന്നേറ്റ കുടുംബം നിലവിളക്കുകള്‍ കൊളിത്തിയിരുന്നു. കണികണ്ട ശേഷം വീട്ടുകാർ വീണ്ടും കിടന്നുറങ്ങി. പിന്നാലെയാണ് ഈ വിളക്കില്‍ നിന്ന് തീ പടർന്നുപിടിച്ചത്.







