play-sharp-fill
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 19 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് കന്യാകുമാരി സ്വദേശികളെ പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 19 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് കന്യാകുമാരി സ്വദേശികളെ പിടികൂടി

സ്വന്തം ലേഖകൻ

 

കോവളം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 19 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് കന്യാകുമാരി സ്വദേശികളെ പിടികൂടി . അഭിഷ് തങ്കപ്പൻ(26), അബുബേക്കർ സിദ്ദിഖ്(28) എന്നിവരെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.


 

 

പാന്റ്സിന്റെ അരപ്പട്ടയിലും പഴ്സിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും കുഴമ്പുരൂപത്തിലുള്ള സ്വർണവുമാണ് പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഷാർജയിൽനിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ്, ദുബായിൽനിന്നെത്തിയ എമിറേറ്റ്സ് വിമാനങ്ങളിലെത്തിയ യാത്രക്കാരാണ് ഇരുവരും. പഴ്സിനുള്ളിൽ 151 ഗ്രാമിന്റെ സ്വർണമാലകൾ ഒളിപ്പിച്ചാണ് അഭീഷ് എത്തിയത്.

 

 

314.58 ഗ്രാമിന്റെ സ്വർണം കുഴമ്പുരൂപത്തിലാക്കിയ ശേഷം ജീൻസ് പാന്റ്സിന്റെ അരപ്പട്ടയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് അബുബേക്കർ സിദ്ദിഖ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ പി.കൃഷ്ണകുമാർ, സൂപ്രണ്ടുമാരായ പി.കൃഷ്ണകുമാർ, കെ.ജി.പ്രകാശ്, എസ്.ബാബു, ഇൻസ്‌പെക്ടർ ജയശ്രീ ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. .