play-sharp-fill
കോളേജുകളിലെ അധ്യയന സമയം മാറുന്നു: രാവിലെ എട്ടുമുതൽ ഒരുമണി വരെ

കോളേജുകളിലെ അധ്യയന സമയം മാറുന്നു: രാവിലെ എട്ടുമുതൽ ഒരുമണി വരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. പത്തു മുതൽ നാലുവരെയെന്ന നിലവിലെ സമയ ക്രമം. ഇത് രാവിലെ എട്ടുമുതൽ ഒരുമണി വരെ എന്ന് മാറ്റാനാണ് ആലോചന.


 

 

ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. വിദേശ സർവ്വകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ തുടങ്ങും. കൂടുതൽ പഠന സമയം ലഭിക്കാൻ ഈ രീതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഉച്ച കഴിഞ്ഞ് പഠനത്തോടൊപ്പം ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമാവും. വിദ്യാർഥികളുടെ പഠനച്ചെലനവ് അവർക്ക് തന്നെ വഹിക്കാനും പഠിച്ചിറങ്ങുമ്പോൾ തന്നെ സ്വയം പര്യാപ്തത കൈവരിക്കാനും കഴിയുന്ന സാഹചര്യമുണ്ടാവുമെന്നും മന്ത്രി പറയുന്നു.

 

 

പാഠ്യേതര പ്രവർത്തനങ്ങൾക്കായി നീക്കി വക്കാനും വിദ്യാർഥികൾക്ക് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണത്തിലേക്ക് തിരിയാൻ താൽപര്യപ്പെടുന്നവർക്കും ഈ സമയം ഉപകാരപ്പെടുമെന്നും മന്ത്രി സൂചിപ്പിച്ചു.