video
play-sharp-fill
രണ്ടാഴ്ച രാജ്യത്തിന് വളരെ വേദനാജനകരം: ഓരോ അമേരിക്കക്കാരനും വരാൻ പോകുന്നത് ദുഷ്‌കരമായി ദിവസങ്ങൾ : ഏപ്രിൽ 30വരെ പുറത്തിറങ്ങരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

രണ്ടാഴ്ച രാജ്യത്തിന് വളരെ വേദനാജനകരം: ഓരോ അമേരിക്കക്കാരനും വരാൻ പോകുന്നത് ദുഷ്‌കരമായി ദിവസങ്ങൾ : ഏപ്രിൽ 30വരെ പുറത്തിറങ്ങരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഇനി വരാൻ പോകുന്ന രണ്ടാഴ്ച രാജ്യത്തിന് വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സ്ഥിതി വളരെ മോശമാണെന്നും, കൊറോണ മൂലം അമേരിക്കയിൽ 240,000പേർ മരിക്കാൻ സാദ്ധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

 

 

‘ഓരോ അമേരിക്കക്കാരനും വരാൻ പോകുന്ന ദുഷ്‌കരമായി ദിവസങ്ങൾ നേരിടാൻ പ്രാപ്തരായിരിക്കണം’-‘ട്രംപ് ഓർമിപ്പിച്ചു. ഏപ്രിൽ 30വരെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മരണസംഖ്യ ഒരുപാട് ഉയരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ലോക്ക് ഡൗൺ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെങ്കിലും, കർശനമായ സാമൂഹിക അകലം പാലിക്കലാണ് എളുപ്പത്തിൽ പകരുന്ന വൈറസ് തടയാനുള്ള ഏക മാർഗമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ‘മാജിക് വാക്സിനോ തെറാപ്പിയോ ഇല്ല. ഇത് നമ്മുടെ പെരുമാറ്റങ്ങളെ ആശ്രയിച്ചിരിക്കും.

 

 

അടുത്ത 30 ദിവസത്തിനുള്ളിലെ നമ്മുടെ പെരുമാറ്റമാണ് ഈ മഹാമാരിയുടെ ഗതിയെ നിർണ്ണയിക്കുന്നത്’-കൊറോണ വൈറസ് റെസ്പോൺസ് കോർഡിനേറ്റർ ഡെബോറാഹ് ബിർക്സ് പറഞ്ഞു.അതേസമയം, അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി. ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്കാണ് ന്യൂയോർക്കിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,371 ആയി. 8.59 ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരിൽ 19 ശതമാനമാണ് മരണനിരക്ക്. 181010 പേർ ഇതുവരെ രോഗത്തിൽ നിന്ന് മുക്തി നേടിയിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. 8.5 ലക്ഷം പേർക്കാണ് വൈറസ് ഇതുവരെ ബാധിച്ചത്. 206 രാജ്യങ്ങളിലാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.

 

 

ഏറ്റവും കൂടുതൽ പേരിൽ രോഗം ബാധിച്ചതിൽ മുന്നിൽ അമേരിക്കയാണെങ്കിലും മരണം സംഭവിച്ചത് ഇറ്റലിയിലാണ്. 189,744 പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചപ്പോൾ മരണം 4087 ആണ്. ഇറ്റലിയിലാകട്ടെ, 106,128 പേർക്ക് രോഗം ബാധിച്ചപ്പോൾ മരിച്ചത് 12,443 പേരാണ്. മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 8464 പേരാണ് മരിച്ചത്. വൈറസ് ബാധിച്ചത് 95,923 പേരെയാണ്.

 

 

കൊറോണവൈറസ് മഹമാരിയെ തുടർന്ന് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടന്നു. ചൊവ്വാഴ്ച മാത്രം യുഎസിൽ 800 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. ചൈനയിൽ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. മരണനിരക്കിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോൾ യുഎസ്.

കത്താകമാനം റെക്കോർഡ് മരണ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയിൽ 837, സ്പെയിനിൽ 748, ഫ്രാൻസിൽ 499, യുകെയിൽ 381 മരണങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ലോകത്തെല്ലായിടത്തുമായി ആകെ രോഗബാധിതരുടെ എണ്ണം 8,57,000 ആകുകയും മരണം 42,000 കടക്കുകയും ചെയ്തു.