ആമയിഴഞ്ചാൻ രക്ഷാപ്രവർത്തനത്തിനിടെ ബോധപൂർവ്വം ട്രെയിൻ കടത്തിവിട്ടു, റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

Spread the love

 

 

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാക്കായുള്ള രക്ഷപ്രവർത്തനത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള നടപടികളെ രൂക്ഷമായി വിമർശിച്ച് എംപി എ.എ.റഹിം.

video
play-sharp-fill

 

അപകടമുണ്ടായി 24 മണിക്കൂറായിട്ടും റെയിൽവേയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെങ്കിലും സംഭവസ്ഥലത്ത് എത്തുകയോ രക്ഷാ ദൗത്യങ്ങൾക്ക് സഹായം നൽകുകയും ചെയ്തില്ല. അതുമാത്രമല്ല രക്ഷാദൗത്യത്തിന് തടസ്സം ഉണ്ടാക്കുന്ന തരത്തിലാണ് റെയിൽവേയുടെ പ്രവർത്തനങ്ങളെന്നും റഹിം ആരോപിച്ചു.

 

രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമീപത്ത്കൂടെ ട്രെയിൻ ബോധപൂർവം കടത്തിവിട്ട റെയിൽവേയുടെ നടപടി ഞെട്ടൽ ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു റഹിമിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവ സമയം മുതൽ മേയർ,കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽപോലും രക്ഷപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്സ്, റോബോട്ട സാങ്കേതിക വിദ്യ, എൻ ഡി ആർ എഫ്,പോലീസ്,നഗര സഭാ ജീവനക്കാർ,ഡി വൈ എഫ് ഐ വോളന്റിയർമാർ തുടങ്ങി ഒരു നാടാകെ കർമ്മനിരതമാണ്. അപ്പോഴും തികഞ്ഞ നിസംഗതയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.