play-sharp-fill
ടിക്കറ്റ് ചോദിച്ച ടിടിഇയോട് ആദ്യം കയർത്തു സംസാരിച്ചു, പിന്നീട് ബാഗിൽ നിന്ന് കത്രിക എടുത്ത് ഭീഷണി; പോലീസ് എത്തുംമുമ്പെ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു

ടിക്കറ്റ് ചോദിച്ച ടിടിഇയോട് ആദ്യം കയർത്തു സംസാരിച്ചു, പിന്നീട് ബാഗിൽ നിന്ന് കത്രിക എടുത്ത് ഭീഷണി; പോലീസ് എത്തുംമുമ്പെ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു

​കണ്ണൂർ: ടിക്കറ്റ് ചോദിച്ച ടിടിഇയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ (16528)ആയിരുന്നു സംഭവം.

കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനിലെ റിസർവ് കോച്ചിൽ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടിടിഇ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്.

ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ ആദ്യം ടിക്കറ്റ് കാണിക്കാതെ കയർത്ത് സംസാരിച്ചു. പിന്നീട് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോയി. ശുചിമുറിയുടെ അരികിലെത്തിയ യാത്രക്കാരൻ ബാഗിൽ നിന്ന് കത്രിക എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ട്രെയിൻ തലശേരിയിൽ എത്തിയിരുന്നു. പോലീസ് എത്തും മുമ്പ് തന്നെ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. മലയാളത്തിലാണ് യാത്രക്കാരൻ സംസാരിച്ചതെന്ന് മുസ്തഫ പോലീസിനോട് പറഞ്ഞു.