video

00:00

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത് കൊന്നു; പിതാവിന്റെയും ഇളയമകന്റെയും മൃതദേഹം ക്ഷേത്ര കുളത്തില്‍

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത് കൊന്നു; പിതാവിന്റെയും ഇളയമകന്റെയും മൃതദേഹം ക്ഷേത്ര കുളത്തില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. പിതാവ് സഫീറിന്(35) പിന്നാലെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. ഇളയമകനുമായി സഫീര്‍ കുളത്തില്‍ ചാടിയെന്നാണ് പൊലീസ് നിഗമനം

സഫീറിനെയും ഇളയ മകനെയും കാണ്മാനില്ലായിരുന്നു. ഇളയ മകനൊപ്പം സഫീര്‍ കുളത്തില്‍ ചാടിയതായുള്ള സംശയത്തെ തുടര്‍ന്ന് ക്ഷേത്ര കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ
മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴാണ് മൂത്ത മകന്‍ അല്‍ത്താഫിനെ വീടിനുള്ളില്‍ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ മറ്റാരും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയിരുന്നു.

സഫീറും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നുമാണ് വിവരം. കുട്ടികള്‍ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.