തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ചു: ശമ്പള വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അംഗീകരിച്ചതായി തൊഴിലാളികൾ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരുടെ പണിമുടക്കാണ് അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
ശമ്പള വർധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ശനിയാഴ്ച രാത്രി മുതലാണ് 450 ഓളം എയർ ഇന്ത്യ സ്റ്റാഫ്സ് ജീവനക്കാർ പണിമുടക്കിയത്.
സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും യാത്രക്കാരെയും സാരമായി ബാധിച്ചിരുന്നു. വിദേശ സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഒരു മണിക്കൂർ വരെ ലഗേജ് ക്ലിയറൻസ് വൈകി. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0