
കുട്ടിയുടെ ഒരു പല്ല് ഇളകിപ്പോയി; മൂക്കിന് വലിയ പൊട്ടലുണ്ട്, സർജറി വേണം; തൃപ്പൂണിത്തുറയിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനമേറ്റ പത്താം ക്ലാസുകാരന്റെ പരിക്ക് ഗുരുതരം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച പത്താം ക്ലാസുകാരന്റെ പരിക്ക് ഗുരുതരമെന്ന് കുട്ടിയുടെ അച്ഛൻ. മൂക്കിന് വലിയ പൊട്ടലുണ്ടെന്നും സർജറി വേണമെന്നും ഡോക്ടർമാർ അറിയിച്ചെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ അച്ഛൻ പറഞ്ഞു.
കുട്ടിയുടെ ഒരു പല്ല് ഇളകിപോയി. മുഖത്ത് മുഴുവൻ നീരാണ്. ചെവിക്കും പരിക്കേറ്റിട്ടുണ്ട്. മനുഷ്യൻ മനുഷ്യനെ ഇടിക്കുന്നതിലൊക്കെ ഒരു പരിധി ഇല്ലെയെന്നും കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. മകന് നീതി കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സ്കൂളിൽ വെച്ച് അക്രമം ഉണ്ടായത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. പെണ്‍സുഹൃത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.