
കട്ടപ്പന കല്യാണത്തണ്ടിൽ ലഹരി പാർട്ടി; രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസിന് നേരെ ആക്രമണം; 4 പോലീസുകാർക്ക് പരിക്ക്; രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കയ്യോടെ പൊക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും
കട്ടപ്പന:കട്ടപ്പന കല്യാണത്തണ്ടിൽ യുവാക്കളുടെ ലഹരി പാർട്ടി, രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ പോലീസിനെ നേരെ ആക്രമണം. നാലു പോലീസുകാർക്ക് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം.
കട്ടപ്പന കല്യാണത്തണ്ട് എകെജി പടിയിലാണ് യുവാക്കൾ ലഹരി പാർട്ടി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധനയ്ക്ക് പോയി. രണ്ടുപേർ യൂണിഫോമിലും രണ്ടുപേർ മഫ്തിയിലും ആയിരുന്നു.
ഉച്ചത്തിൽ പാട്ടു വെച്ച് ലഹരി പാർട്ടി നടത്തിയിരുന്നവരുടെ സമീപത്തേക്ക് മഫ്തിയിലുള്ള രണ്ടു പോലീസുകാരാണ് ആദ്യം എത്തിയത്. തിരിച്ചറിയൽ കാർഡ് കാണിച്ച് തങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞതോടെ യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു.പോലീസിനെ കണ്ട് സംഘത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. യുവാക്കളുടെ ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
