Spread the love

തൃശ്ശൂർ : ചാമക്കാലയില്‍ കണ്ണില്‍ മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടില്‍ സുബിത(34)യെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയാണ് സുബിത കൊച്ചിക്കാട്ട് വീട്ടില്‍ സത്യഭാമയുടെ മാലപൊട്ടിച്ചത്.

മാല പൊട്ടിച്ചെടുത്ത ശേഷം കണ്ണില്‍ മുളകുപൊടി വിതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടമ്മ ഒച്ചവെച്ചതോടെ പ്രതി മാല ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group