video
play-sharp-fill

ട്രാഫിക് നിയമം ലംഘിച്ച നേതാവിനെ അറസ്റ്റ് ചെയ്തു ; സ്റ്റേഷനു പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും

ട്രാഫിക് നിയമം ലംഘിച്ച നേതാവിനെ അറസ്റ്റ് ചെയ്തു ; സ്റ്റേഷനു പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിപ്രവർത്തകർ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചു. ഒടുവിൽ പോലീസുകാരമായി പ്രവർത്തകർ വാക്കുതർക്കത്തിലായി.ശ്രീകാര്യം പോലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം നടന്നത്.ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ട്രാഫിക് നിയമ ലംഘനത്തിന് പോലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ നേതാവ് വിനീഷിനെ പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ പ്രശ്നം ഉണ്ടാക്കിയത്.സീബ്ര ലൈനിൽ വാഹനം നിർത്തിയ ഡിവൈഎഫ്ഐ കാരിയം യൂണിറ്റ് സെക്രട്ടറിയായ വിനീഷിനോട് വാഹനം പിന്നോട്ടെടുക്കാൻ പോലീസുകാരൻ പറഞ്ഞു. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായിരുന്നു.പിന്നീട് പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് വിനീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.അസിസ്റ്റന്റ് കമ്മിഷണർ സ്ഥലത്തെത്തിയ ശേഷം വിനീഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പെറ്റി കേസ് ചാർജ് ചെയ്ത ശേഷം പിന്നീട് വിനീഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.