video
play-sharp-fill
അടുക്കളപ്പുറത്തെ അശ്ലീലക്കച്ചവടം: കോട്ടയം നഗരം കേന്ദ്രീകരിച്ച് വീട്ടമ്മമാരെ അശ്ലീല കെണിയിൽ കുടുക്കുന്ന വ്യാപാരിയ്‌ക്കെതിരെ അന്വേഷണം; നഗരത്തിലെ നിരവധി വീട്ടമ്മമാർ കെണിയിൽ കുടുങ്ങിയതായി സൂചന

അടുക്കളപ്പുറത്തെ അശ്ലീലക്കച്ചവടം: കോട്ടയം നഗരം കേന്ദ്രീകരിച്ച് വീട്ടമ്മമാരെ അശ്ലീല കെണിയിൽ കുടുക്കുന്ന വ്യാപാരിയ്‌ക്കെതിരെ അന്വേഷണം; നഗരത്തിലെ നിരവധി വീട്ടമ്മമാർ കെണിയിൽ കുടുങ്ങിയതായി സൂചന

തേർഡ് ഐ ക്രൈം

കോട്ടയം: നഗരത്തിലെ ഹണിട്രാപ്പ് കേസിനു പിന്നാലെ കോട്ടയം നഗരം കേന്ദ്രീകരിച്ചുള്ള അടുക്കളപ്പുറക്കച്ചവടക്കാരനെയും തേടി പൊലീസ്. ഇലക്ട്രോണിക് ഉപകരണങ്ങളും, ഗൃഹോപകരണങ്ങളും അടക്കമുള്ളവ വീട്ടിൽ എത്തിച്ചു നൽകാനെന്ന വ്യാജേനെ സ്ത്രീകളെ കെണിയിൽപ്പെടുത്തുന്ന കച്ചവടക്കാരനെതിരെയാണ് പൊലീസ്  അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ നടന്ന ഹണിട്രാപ്പ് സംഭവത്തിൽ ഇയാൾക്കും ബന്ധമുണ്ടെന്ന രഹസ്യ വിവരമാണ്  പൊലീസിനു ലഭിച്ചിരിക്കുന്നത്.

വീട്ടുപകരണങ്ങൾ വിൽക്കാൻ എന്ന രീതിയിലാണ് ഇയാൾ വീടുകളിൽ എത്തുന്നത്. തുടർന്നു, വീട്ടിലെ അന്തരീക്ഷം മനസിലാക്കിയ ശേഷം വീട്ടമ്മമാരുമായി അടുപ്പം സ്ഥാപിക്കും. മുൻപ് മലയാളത്തിലെ ഒരു ചാനലിൽ  ഇയാൾ കുറച്ചുകാലം  ജോലി ചെയ്തിട്ടുണ്ടെന്ന വിവരം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ബന്ധം ഇയാൾക്കു പല കേന്ദ്രങ്ങളിലും ഉണ്ട്. ഈ ബന്ധം ഉപയോഗിച്ച് കോട്ടയം നഗരത്തിലെയും പരിസരപ്രദേശത്തെയും പല ഉന്നത വീടുകളിലും ഇയാൾ അടുപ്പം സ്ഥാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വീടുകളിൽ എത്തുന്ന ഇയാൾ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കും. തുടർന്നു, ഇവർക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും വാട്‌സ്അപ്പിലൂടെ അയച്ചു നൽകലാണ് ആദ്യ പടി. ഇത്തരത്തിൽ വീഡിയോകളും സന്ദേശങ്ങളും ലഭിക്കുന്നതിൽ എതിർപ്പില്ലാത്തവരെ കെണിയിൽ കുടുക്കും. ഭർത്താവുമായി അകന്നു കഴിയുന്നവർ, കുടുംബത്ത് പ്രശ്‌നങ്ങളുള്ളവർ, ഭർത്താവ് വീട്ടിലില്ലാത്ത സ്ത്രീകൾ എന്നിവരെയാണ് ഇയാൾ ലക്ഷ്യമിടുന്നത്.

നഗരത്തിലെ ഹണിട്രാപ്പ് സംഘത്തിൽ ഉൾപ്പെട്ട ഗുണ്ടകളിൽ ചിലരുമായി ഇയാൾക്കു ബന്ധമുണ്ടെന്നാണ് പ്രാഥമിക അന്വേഷമത്തിൽ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ നഗരത്തിൽ ഇയാളുടെ കസ്റ്റഡിയിലുള്ള സ്ത്രീകളെ  ഹണിട്രാപ്പിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന.