video
play-sharp-fill

ട്രാവൻകൂർ സിമന്റ്‌സ് തൊഴിലാളികൾക്കു ശമ്പളമില്ല: പ്രതിഷേധവുമായി യൂണിയനുകൾ

ട്രാവൻകൂർ സിമന്റ്‌സ് തൊഴിലാളികൾക്കു ശമ്പളമില്ല: പ്രതിഷേധവുമായി യൂണിയനുകൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ സ്ഥാപനങ്ങൾ അടക്കം തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന സംസ്ഥാന സർക്കാർ നിർദേശം ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ്.

തൊഴിലാളികൾക്കു ശമ്പളം നൽകാനാവില്ലെന്നും, നാലായിരം രൂപ മാത്രമേ അഡ്വാൻസ് ആയി നൽകാൻ സാധിക്കൂ എന്നുമാണ് ഇപ്പോൾ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണമില്ലെന്ന വിശദീകരണം നൽകിയ കമ്പനിയുടെ ചീഫ് മാനേജർ തൊഴിലാളി സംഘടനകളെ വിളിച്ചാണ് ഇത് അറിയിച്ചത്. എന്നാൽ, ശമ്പളം നൽകാൻ പണമില്ലെന്ന കാര്യം സർക്കാരിനെ അറിയിക്കാൻ കമ്പനി അധികൃതർ തയ്യാറായിട്ടുമില്ല.

കൊറോണക്കാലത്തു പോലും ജീവനക്കാർക്ക് സ്വകാര്യ കമ്പനികൾ അടക്കം ശമ്പളം നൽകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഇത് ലംഘിച്ചാണ് പൊതുമേഖലാ സ്ഥാപനം തന്നെ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇത് കമ്പനി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നു ട്രാവൻകൂർ സിമന്റസ് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ വിജി എം.തോമസ്, മുഹമ്മദ് സിയാ എന്നിവർ ആരോപിച്ചു.