ട്രാൻസിഷൻ പ്രദർശനത്തിന് തയ്യാറായി

Spread the love

അജയ് തുണ്ടത്തിൽ

video
play-sharp-fill

കൊച്ചി: പ്രശസ്ത സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തിന്റെ (സകുടുംബം ശ്യാമള) മകൻ കൃഷ്ണനുണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ട്രാൻസിഷൻ”

മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഒരു യുവാവ് കടന്നു പോകുന്ന വ്യക്തികളെയും സന്ദർഭങ്ങളെയും കോർത്താണ് മുഹൂർത്തങ്ങൾ ഒരുക്കിയിരിക്കുന്നത്. 21 വയസ്സിന് താഴെയുള്ളവരുടെ കൂട്ടായ്മയിൽ അവതരിപ്പിക്കുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യ ചിത്രത്തിന്റെ മുതൽമുടക്ക് വെറും പതിനായിരം രൂപ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണനുണ്ണി മംഗലത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസിഷൻ’. തീർത്തും പരീക്ഷണാടിസ്ഥാനത്തിലാണ് ഫെസ്റ്റിവൽ മൂവിയായ ട്രാൻസിഷനെ വെറും 20 വയസ്സ് പ്രായമുള്ള കൃഷ്ണനുണ്ണി ഒരുക്കിയിരിക്കുന്നത്. മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി മോണോക്രോം രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

അഖിൽ പ്രസന്നകുമാർ, മേഘ സുനിൽ, ശ്രീകുമാർ നായർ, രഘു ചുള്ളിമാനൂർ, കൃഷ്ണകാന്ത്, മണി തുടങ്ങിയവർ അഭിനയിക്കുന്നു.

സംവിധാനം – കൃഷ്ണനുണ്ണി മംഗലത്ത്, പി ആർ ഓ – അജയ് തുണ്ടത്തിൽ.