ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത…! ജനശതാബ്ദി എക്‌സ്പ്രസും വേണാടും സർവീസ് നിർത്തില്ല ; സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത…! ജനശതാബ്ദി എക്‌സ്പ്രസും വേണാടും സർവീസ് നിർത്തില്ല ; സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ജനശതാബ്ദി എക്‌സ്പ്രസുകളും വേണാടും പിൻവലിക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. യാത്രക്കാർ കുറവായതിനാൽ കണ്ണൂർ തിരുവനന്തപുരം, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകളുടെയും തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസും നിർത്തുമെന്ന് റെയിൽവേ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

യാത്രക്കാർ കുറവായതിനാൽ മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതൽ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയിൽവേ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തിൽ ഓടും. വെള്ളിയാഴ്ച വൈകിട്ടാണ് ഇതു സംബന്ധിച്ച നിർദേശം തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് ലഭിച്ചത്. കൊങ്കൺ പാതയിലെ തടസ്സങ്ങളെ തുടർന്ന് നിർത്തിയ നേത്രാവതി, രാജധാനി എക്‌സ്പ്രസുകളും 15 മുതൽ ഓടിതുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

വേണാടിൽ 13.29 ശതമാനവും ജനശതാബ്ദികളിൽ 24 ശതമാനം യാത്രക്കാരുമാണുള്ളതെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ ഇളവിനെ തുടർന്ന് യാത്രക്കാർ കൂടി വരുന്ന സമയത്താണ് റെയിൽവേ ഇത്തരമൊരു തീരുമാനം എടുത്തത്.

തുടർന്ന് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരും എം.പി.മാരും റെയിൽവേയോട് ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ജി. സുധാകരൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കത്തയക്കുകയും ചെയ്തിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവൻ റെയിൽവേ ബോർഡ് ചെയർമാനെ നേരിട്ടു കണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് തീരുമാനം പിൻവലിച്ചത്.

 

 

 

Tags :