
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! പാളത്തില്‍ അറ്റകുറ്റപ്പണി; മൂന്ന് ദിവസം ട്രെയിന്‍ നിയന്ത്രണം; റദ്ദാക്കുന്നത് മുപ്പതോളം ട്രെയിനുകൾ; പൂര്‍ണമായി റദ്ദാക്കുന്നവ ഇവ…..
സ്വന്തം ലേഖിക
തിരുവനന്തപുരം:
റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ വിവിധയിടങ്ങളില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനി മുതല്‍ തിങ്കള്‍ വരെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
മുപ്പതോളം ട്രെയിനാണ് ദിവസവും റദ്ദാക്കുന്നത്. ആലുവ–- അങ്കമാലി സെക്ഷനിലും മാവേലിക്കര–- ചെങ്ങന്നൂര്‍ സെക്ഷനിലുമാണ് അറ്റകുറ്റപ്പണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂര്‍ണമായി റദ്ദാക്കുന്നവ:
ശനിയാഴ്ച മംഗളൂരു–- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649) തിരികെയുള്ള പരശുറാം എക്സ്പ്രസ് (16650). ഞായറാഴ്ച കൊച്ചുവേളി–- ലോക്മാന്യതിലക് ഗരീബ്രഥ് (12202), കൊച്ചുവേളി–- നിലമ്ബൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്(16349), തിരുവനന്തപുരം സെന്‍ട്രല്‍–- മധുര അമൃത എക്സ്പ്രസ്(16343), കൊല്ലം– എറണാകുളം മെമു (06768, 06778), എറണാകുളം– കൊല്ലം മെമു (06441), കായംകുളം– എറണാകുളം മെമു (16310, 16309), കൊല്ലം– കോട്ടയം സ്പെഷ്യല്‍ (06786), എറണാകുളം– കൊല്ലം മെമു സ്പെഷ്യല്‍ (06769), കോട്ടയം– കൊല്ലം മെമു സ്പെഷ്യല്‍ (06785), കായംകുളം–എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ (06450), എറണാകുളം– ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷ്യല്‍ (06015), ആലപ്പുഴ– എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ (06452).
തിങ്കള്‍ ലോക്മാന്യതിലക് –-കൊച്ചുവേളി ഗരീബ്രഥ് (12201), നിലമ്ബൂര്‍ റോഡ്–- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350), മധുര–- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ് (16344).
ഭാഗികമായി റദ്ദാക്കുന്നവ: ശനിയാഴ്ചത്തെ തിരുവനന്തപുരം–- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വേണാട് തിരികെ (16301) എറണാകുളത്തുനിന്നും എറണാകുളം–-ഹസ്രത്ത് നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12617) തൃശൂരില്‍നിന്നുമായിരിക്കും പുറപ്പെടുക. അന്ന് പാലക്കാട്–- എറണാകുളം മെമു (06797) ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. തിരികെയുള്ള മെമു (06798) ചാലക്കുടിയില്‍നിന്ന് പുറപ്പെടും.
ഞായറാഴ്ചത്തെ നാഗര്‍കോവില്‍– കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. തിങ്കളാഴ്ചത്തെ ഗുരുവായൂര്‍– -ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എറണാകുളത്തുനിന്നാകും പുറപ്പെടുക. ചെന്നൈ എഗ്മൂര്‍–- ഗുരുവായൂര്‍ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍–- എറണാകുളം എക്സ്പ്രസ് (16306) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
റൂട്ട് മാറ്റം: കോട്ടയംവഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും. തിരുവനന്തപുരം സെന്‍ട്രല്‍– സെക്കന്തരാബാദ് ജങ്ഷന്‍ ശബരി എക്സ്പ്രസ് (17229), തിരുവനന്തപുരം സെന്‍ട്രല്‍– ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625), കന്യാകുമാരി– ബംഗളൂരു എക്സ്പ്രസ് (16525), തിരുവനന്തപുരം– ചെന്നൈ മെയില്‍ (12624), തിരുവനന്തപുരം– ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12696), തിരുവനന്തപുരം– എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (16304), പുനലൂര്‍– ഗുരുവായൂര്‍ എക്സ്പ്രസ് (16327) എന്നീ ട്രെയിനുകള്‍ ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.തിരുവനന്തപുരം– കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082), നാഗര്‍കോവില്‍ ജങ്ഷന്‍– ഷാലിമാര്‍ ഗുരുദേവ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12659) എന്നിവ ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും നിര്‍ത്തും.