video
play-sharp-fill

നിർത്തിയിട്ട ട്രെയിനുമുകളിൽ നിന്ന് സെൽഫി ; വിദ്യാർത്ഥിക്ക് ഷോക്കേറ്റു

നിർത്തിയിട്ട ട്രെയിനുമുകളിൽ നിന്ന് സെൽഫി ; വിദ്യാർത്ഥിക്ക് ഷോക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളിൽനിന്ന് സെൽഫിയെടുകുന്നതിനിടയിൽ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‌സ് യാഡിൽ വെള്ളിയാഴ്ച വൈകിട്ട് 3.10 നായിരുന്നു സംഭവം നടന്നത്.വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദർശിനാണ് (20) ഗുരുതരമായി പരിക്കേറ്റത്. ആദർശിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനിൽനിന്നും വിദ്യാർത്ഥിക്ക് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളിൽനിന്ന് തെറിച്ച ആദർസ് യാഡ് പ്‌ളാറ്റ്‌ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് വിദ്യാർത്ഥിയായ ആദർശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‌കൂട്ടറിലാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. തുടർന്ന് ഇരുവരും ഗുഡ്‌സ് ഷെഡ്ഡിന് സമീപം എത്തിയ ശേഷം 11-ാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡസ് വാഗണിനു മുകളിൽ ആദർശ് വലിഞ്ഞു കയറി.തുടർന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നു.