ട്രെയിനു മുന്നിൽ നിന്നും രക്ഷപെടാൻ നീലിമംഗലം പാലത്തിൽ നിന്നും ആറ്റിൽച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി: ആറ്റിൽചാടിയത് ഏറ്റുമാനൂർ സ്വദേശി സാബു; പാലത്തിന് നടുവിൽ കയറിനിൽക്കാൻ ഇടനാഴിയില്ലാത്തത് അപകട കാരണം
തേർഡ് ഐ ബ്യൂറോ
സംക്രാന്തി: ട്രെയിനു മുന്നിൽ നിന്നും രക്ഷപെടാൻ നീലിമംഗലം പാലത്തിൽ നിന്നും ആറ്റിൽച്ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി സാബുവിന്റെ മൃതദേഹമാണ് നീലിമംഗലം പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ ചുവട്ടിൽ അറ്റിൽ നിന്നും കണ്ടെത്തിയത്. അഗ്നിരക്ഷാ സേനാ അധികൃതർ നടത്തിയ തിരച്ചിലിനൊടുവിൽ അരമണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഗാന്ധിനഗർ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
നിരവധി ആളുകളാണ് ഈ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് താമസിക്കുന്ന ആളുകൾ റെയിൽവേ ട്രാക്കിലൂടെയാണ് ആറ് കടന്ന് അക്കരയിക്കരെ പോകുന്നത്. ഈ സാഹചര്യത്തിൽ ഇവർക്ക് അപകടത്തിൽ നിന്നും രക്ഷപെടാനും, ട്രെയിൻ അപകടം ഉണ്ടാകാതിരിക്കാനും പാളത്തിന് നടുവിൽ യാത്രക്കാർക്ക് കയറി നിൽക്കാൻ സൗകര്യം ഉണ്ടാകണമെന്ന് നേരത്തെ മുതൽ തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, രണ്ടാം പാത നിർമ്മിക്കുമ്പോഴെങ്കിലും ഇത്തരത്തിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേയ്ക്ക് ട്രെയിൻ പാഞ്ഞു കയറി: മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു; ഒരാളെ കാണാതായി; നീലിമംഗലത്ത് തിരച്ചിൽ
https://thirdeyenewslive.com/train-accde/
Whatsapp Group 1 | Whatsapp Group 2 |Telegram Group