video
play-sharp-fill
ട്രെയിനിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു

ട്രെയിനിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു

 

 

സ്വന്തം ലേഖകൻ

ഉദുമ: ട്രെയിനിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. ഉദുമ അരമങ്ങാനം കാപ്പുങ്കയത്തെ രാധാകൃഷ്ണൻ- നളിനാക്ഷി ദമ്പതികളുടെ മകൾ അശ്വതി (18) ആണ് മരിച്ചത്. മുന്നാട് പീപ്പിൾസ് കോളജിലെ ബി ബി എ ഒന്നാം വർഷ വിദ്യാർഥിനിയാണ്. സഹോദരി: അഷ്‌ന (ഒൻപതാം ക്ലാസ് വിദ്യാർഥിനി, ജി എച്ച് എസ് എസ് ചെമ്മനാട്).

മഞ്ചേശ്വരത്തെ പഴയ വിൽപ്പന നികുതി ചെക്‌പോസ്റ്റിനു സമീപത്തെ റെയിൽവേ ട്രാക്കിനു സമീപത്ത് വച്ച് കഴിഞ്ഞ ആഴ്ചയാണ് അപകടം. മഞ്ചേശ്വരം പൊലീസെത്തി് അശ്വതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ തലയ്ക്ക് സാരമായ പരിക്കേറ്റ കുട്ടിയെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്‌കാരം. പിതാവ് രാധാകൃഷ്ണൻ കൂലിപ്പണിക്കാരനാണ് . അമ്മ നളിനാക്ഷി ദേളി സഅദിയ സ്‌കൂളിലെ ജീവനക്കാരിയാണ് .