നിയമം ലംഘിച്ച് പിടിക്കപ്പെട്ടവർക്കായി ബോധവത്കരണ ക്ലാസുമായി മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയമം ലംഘിച്ച് പിടിയിലായവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പഠന ക്ലാസ്. ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയവർക്കായാണ് ചങ്ങനാശേരി സർഗക്ഷേത്രയിൽ ക്ലാസ് നടത്തിയത്.
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് എൻഫോഴ്സ്മെന്റ് ആർ.ടിഒ ടോജോ എം തോമസ് ഉത്ഘാടനം ചെയ്തു. ചങ്ങനാശേരി സർഗ്ഗാക്ഷേത്ര കലാസാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ 100 അധികം ആളുകൾ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, മോട്ടോർ സൈക്കിളിൽ രൂപ മാറ്റം വരുത്തി ഓടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ കേസുകളിൽ അകപെട്ടവരാണ് കൂടുതലായി ക്ലാസ്സിൽ പങ്കെടുത്തത് വൈക്കം സബ് ആർ ടി ഓഫീസ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഐസക് തോമസ് ക്ലാസ് നയിച്ചു.
എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തോമസ് സഖറിയ, സർഗക്ഷേത്ര ഫാക്കൽറ്റി ജെഫിൻ ജോ തോമസ് എന്നിവർ സംസാരിച്ചു. എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ കിഷോർ രാജ്, സാബു അസ്സിസ്, അസിസ്റ്റന്റ് ഇൻസ്പെക്റ്റർമാരായ ശരത് ദിവാകർ, സുനിൽകുമാർ, പ്രതാപ്, നെബു ജോൺ, അൻസാദ് നവാസ് എന്നിവർ നേതൃത്വം നൽകി.