
മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിലുണ്ടായ അപകടത്തില്‍ വീട്ടമ്മയുടെ കാലൊടിഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് സെൻട്രല്‍ മാളില്‍ ആയിരുന്നു സംഭവം.
പായിപ്ര സ്വദേശിനി സൈനബ ബഷീറിനാണ് പരിക്കേറ്റത്. മാളിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവർ. പുതുതായി മാളിലെത്തിച്ച ടോയ് ബസ് നിയന്ത്രിച്ചിരുന്ന ആളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ബസ് സൈനബയുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയും താഴെ വീണ ഇവരുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു.
അപകടത്തെത്തുടർന്ന് സൈനബയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാളുകളില്‍ കുട്ടികളെ കയറ്റി ചുറ്റിക്കറങ്ങുന്ന ഇത്തരം ടോയ് ബസുകള്‍ പ്രവർത്തിപ്പിക്കുമ്പോള്‍ കർശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ സംഭവത്തില്‍ അത്തരം നിർദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







