Spread the love

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്.

video
play-sharp-fill

മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക ദൂരീകരിക്കണം എന്ന് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയ ‘പിറക്കെട്ട, ലഹരി മുക്ത ഗ്രാമങ്ങള്‍’ എന്ന ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചത്.

സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും ലേഖനമുണ്ട്. ഓപ്പറേഷൻ തൂഫാൻ നാടും നഗരവും ഏറ്റെടുക്കുകയാണ്. ലഹരിയെ നാടുകടത്തുക ആണ് ലക്ഷ്യം. അതിനിടയില്‍ മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആശങ്ക ദൂരീകരിക്കണം എന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാദിഖലി തങ്ങളുടെ ലേഖനം

കേരളത്തെ കാർന്നുതിന്നുന്ന മാരക വിപത്തായി ലഹരി മാറികഴിഞ്ഞു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ത ലങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവർ സൃഷ്ടിക്കുന്ന മുറിവുകള്‍ നിസ്സാരമല്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, എൻക്രിപ്റ്റഡ് ചാറ്റുകള്‍, വ്യാജ അക്കൗണ്ടുകള്‍, ഓണ്‍ലൈൻ പെയ്മെൻ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ നെറ്റ് വർക്കുകള്‍ വഴിയാണ് ലഹരി വസ്‌തുക്കള്‍ കൈമാറ്റം ചെയ്യുന്നത്. കുട്ടികളെയും സ്ത്രീകളെയും വരെ കാരിയർമാരാക്കി കൊണ്ടാണ് ലഹരിമാഫിയകള്‍ വിപണനം നടത്തുന്നത്. വേഗത്തില്‍ ആനന്ദം പകരുന്ന ഒന്നായും തോല്‍വികള്‍ മറക്കാനുള്ള ഒറ്റമൂലിയുമായിട്ടാണ് ലഹരിവസ്‌തുക്കളെ പലരും കണക്കാക്കുന്നത്. നിങ്ങള്‍ ഇതുവരെ ഇതൊന്നും ഉപയോഗിച്ചിട്ടില്ലേ, നിങ്ങള്‍ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നതെന്ന ലഹരി മാഫിയക്കാരുടെ പ്രചരണത്തില്‍ കുടുങ്ങിയാണ് പലരും ചതിക്കുഴികളില്‍ വീഴുന്നത്. രുചിച്ചു നോക്കുന്നവരില്‍ ഇരുപത് ശതമാനം പേർ കാലാന്തരത്തില്‍ ഭക്ഷണവും പാനീയവും കണക്കെ ലഹരി ഉപയോഗിക്കുന്നവരായി മാറുകയാണെന്ന് പല പഠനങ്ങളും പറയുന്നു.

 

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നത് ഏറെ ആശങ്കാജനകമാണ്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ ഉള്‍പ്പെടെ കുടുംബബന്ധങ്ങളിലെ വിള്ളലുകളാണ് കുട്ടികളെ പ്രധാനമായും ലഹരിയിലേക്ക് തള്ളിവിടുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് കിട്ടുന്ന പരിഗണന പോലും വീട്ടില്‍ കിട്ടാതെ വരുമ്പോള്‍ സ്നേഹവും സന്തോഷവും തേടിയുള്ള അബദ്ധസഞ്ചാരങ്ങളാണ് കുട്ടികളെ ലഹരിവലകളില്‍ എത്തിക്കുന്നത്.വീടുകളില്‍ വെച്ച്‌ നടക്കുന്ന പല ആഘോഷങ്ങളിലും ലഹരി വിളമ്പുന്നതും കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു പ്രധാന കാരണമാണ്. കൂട്ടുകാർക്ക് ഇടയില്‍ ഹീറോ പരിവേഷം കിട്ടാൻ വേണ്ടി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.

 

ലഹരിയില്‍ അധിഷ്‌ഠിതമായ കുറ്റകൃത്യങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്നതാണ്. നമ്മുടെ നാടുകളില്‍ നടക്കുന്ന കൊലപാതകങ്ങള്‍, മോഷണങ്ങള്‍ സ്ത്രീപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കുററകൃ ത്യങ്ങളില്‍ പ്രതികളായി മാറുന്നവരില്‍ ഭൂരിഭാഗം പേരും ലഹരി ഉപയോഗിക്കുന്നവരും ഇരകളില്‍ കൂടുതലാളുകളും അത് ഉപയോഗിക്കാത്തവരുമാണ്. ചിന്താശേഷിയും ഓർമ്മശക്തിയും കവരുകയും ഹൃദയത്തിനും കരളിനും കിഡ്‌നിക്കും ശ്വാസകോശങ്ങള്‍ക്കും അപകടം വരുത്തിവെക്കുകയും ചെയ്യുന്ന ലഹരിയുടെ ശാരീരിക ദോഷഫലങ്ങളെ കുറിച്ച്‌ കൂടുതലായി സമൂഹത്തില്‍ ബോധവത്കരണം നടക്കേണ്ടതുണ്ട്. നമ്മുടെ സമ്പദ്ഘടനക്ക് ഏല്പ‌ിക്കുന്ന ആഘാതങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലഹരി ഉപയോഗിക്കാത്ത വീടുകള്‍ പോലെ ലഹരിമുക്ത ഗ്രാമങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടണം. ആ വലിയ ലക്ഷ്യത്തോടെയാണ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ ഓപ്പറേഷൻ തുഫാൻ പ്രഖ്യാപിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ 10 കോടിയുടെ ലഹരി വസ്‌തുക്കള്‍ പിടികൂടിയതും ഏതാണ്ട് മുവ്വായിരം പേരെ അറസ്റ്റ് ചെയ്‌തതും എടുത്തുപറയേണ്ടതുണ്ട്.

 

അയല്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വിളിച്ചു ചേർത്തും കര കടല്‍ ആകാശം മാർഗം ഉപയോഗിച്ച്‌ കൊ ണ്ടുള്ള വേട്ടകള്‍ ശക്തമാക്കിയും ലഹരിയുടെ വേരറുക്കാനുള്ള സർക്കാർ നീക്കത്തിന് കേരളീയ പൊതു സമൂഹം ഉറച്ച പിന്തുണ നല്‍കേണ്ടതുണ്ട്. ആരാധ നാലയങ്ങളും വായനശാലകളും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച്‌ കൊണ്ട് ആരോഗ്യവിദഗ്‌ധരും നിയമപാലകരും ബോധവല്‍ക്കരണങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത് കൂടുതല്‍ പേരിലേക്ക് എളുപ്പത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറാൻ അവസരമൊരുക്കും. പാഠപുസ്‌തകങ്ങളില്‍ ലഹരിസൃഷ്ടിക്കുന്ന വിപത്തുകള്‍ പഠനവിഷയങ്ങളായി മാറ്റാനും കഴിയേണ്ടതുണ്ട്. ഞാനും എൻ്റെ കുടുംബവും ലഹരി ഉപയോഗിക്കാറില്ല അതിനാല്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന ധാരണയാണ് നമ്മള്‍ ആദ്യം നീ ക്കേണ്ടത്. കുട്ടികളെ വിട്ട് പുകയില, സിഗരറ്റ്, മുറുക്കാൻ തുടങ്ങിയവ വാങ്ങിപ്പിക്കുന്ന പ്രവണതയില്‍ നിന്ന് രക്ഷിതാക്കളും പിന്തിരിയണം. കുട്ടികളുടെ കൂട്ടുകാർ ആരാണെന്നും അവരുടെ കുടുംബ പശ്ചാത്തലം എങ്ങനെയാണെന്നും മനസിലാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികള്‍ക്ക് കളിക്കളത്തിലേക്കും വായ നയുടെ ലോകത്തേക്കും എൻ എസ് എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയ സേവനകൂട്ടങ്ങളിലേക്കുമുള്ള വഴികള്‍ കാണിച്ചു കൊടുക്കാൻ അധ്യാപകരും മുന്നിട്ടിറങ്ങണം.

 

ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷൻ തുഫാൻ പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോള്‍ തന്നെ ബജറ്റിലെ മദ്യ നികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കാനും കഴിയണം. ജനിച്ചു വളർന്ന നാട് ലഹരിമരുന്നിൻ്റെ പിടിയില്‍ അകപ്പെടുകയും തന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ മരണപെടുകയും ചെയ്‌തപ്പോള്‍ ഛത്തിസ്‌ഗഡ് സ്വദേശി ഹേം കുമാർ ദേവ ഗാവ് ലഹരി വിരുദ്ധ സന്ദേശവുമായി രാ ജ്യമാകെ സഞ്ചരിച്ചിരുന്നു. ദിവസവും നൂറ് കിലോമീറ്റർ ദൂരം സൈക്കിള്‍ യാത്ര നടത്തിയാണ് അദ്ദേഹം പോരാട്ടം നടത്തിയത്- ‘നമ്മുടെ കുട്ടികളെ ലഹരിയില്‍ നിന്നും മോചിപ്പിക്കേണ്ടത് അമ്മമാരാണ് . കൊച്ചി മുതല്‍ തലസ്ഥാന നഗരി വരെ പന്ത്രണ്ട് അമ്മമാർ നടത്തിയ യാത്രയും ശ്രദ്ധേയമായിരുന്നു. ആ യാത്രകളെ ഓർമിപ്പിക്കും വിധം കേരളത്തിലെ ഭാവി തലമുറക്ക് വേണ്ടി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ലഹരി വിരുദ്ധ യാത്രയിലാണ്. വാരിയർബാഡ്‌ജ് അണിഞ്ഞ് കുടുംബസമേതം നമുക്കും ലഹരിവിരുദ്ധ യുദ്ധമായ തൂഫാനില്‍ ഒപ്പം ചേരാം.