വിനോദ സഞ്ചാരിയായ വനിതയെ പീഡിപ്പിച്ചു : പ്രതി പ്രേംകുമാർ അറസ്റ്റിൽ

Spread the love

കുമളി: വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചു. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ് യുവതി കുമളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

video
play-sharp-fill

വിനോദ സഞ്ചാരത്തിന്നായി ഇന്ത്യയിൽ എത്തിയ ചെക്കോസ്ലോവാകിയൻ യുവതി മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് പ്രതിയെ. അതുകൊണ്ടാണ് യാത്രയിൽ ഇയാളെ കൂടെ കൂട്ടിയതെന്നും പറഞ്ഞു.

ചെക്കോസ്ലോവാക്കിയിൽ നിന്നുള്ള യുവതിയെ ചെറായി ആലപ്പുഴ കുമളി എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ കൈവശം ഉണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നു കളഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group