പുതുവത്സര ആഘോഷം അതിരുകടന്നു; ആഘോഷിക്കാൻ എത്തിയവർ തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി; അഗ്നിശമനസേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല;വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്ന സമയം രാത്രി എട്ടു വരെയായി പരിമിതപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
പുതുവത്സരം ആഘോഷിക്കാൻ എത്തിയവർ തിരുവനന്തപുരത്തെ വെള്ളാണിക്കൽ പാറമുകൾ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി . വെള്ളാണിക്കൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പച്ചപ്പുകൾ അടക്കം കത്തിയമർന്നു.പടക്കം പൊട്ടിച്ചും പന്തംകൊളുത്തി എറിഞ്ഞുമാണ് സംഘം പ്രദേശത്തെ അഗ്നിക്കിരയാക്കിയത് നാട്ടുകാർ പറയുന്നു
പുതുവർഷ ദിനത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ജില്ലയിലെ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് വെള്ളാണിക്കൽ പാറമുകൾ.
പോത്തൻകോട് ,മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തി ആണിത്. രാത്രി 12 നാണ് ചെറിയതോതിൽ തീ പടർന്ന് പിടിക്കുന്നത് പ്രദേശവാസികൾ കാണുന്നത്. അഗ്നിശമനസേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല. തുടർന്ന് സേനാംഗങ്ങൾ മരച്ചില്ല വെട്ടിയും ചെടികൾ പിഴുതെടുത്തു നിലത്തടിച്ചും തീ കെടുത്താൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി വിൽപന സംഘങ്ങൾ പാറമുകളിൽ സജീവമാണെന്നും ഇവിടെ വൻതോതിൽ ലഹരി വിൽപനയും സംഘർഷവും നടക്കുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പുരാതനമായ ഒരു ക്ഷേത്രം കൂടി നിലനിൽക്കുന്ന 23 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വെള്ളാണിക്കൽ പാറകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്ന സമയം രാത്രി എട്ടു വരെയായി പരിമിതപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.