Spread the love

 

കോഴിക്കോട്: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  യുവാവിന് ദാരുണാന്ത്യം. ഫാറൂഖ് സ്വദേശി മന്‍സൂര്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപത്തായാണ് അപകടമുണ്ടായത്. മന്‍സൂര്‍ സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

video
play-sharp-fill

 

യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

 

തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group