ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം; മരിച്ചത് ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി സന്തോഷ്; കാബിനും ബോഡിക്കും ചെയ്സിനും ഇടയിലായി സന്തോഷിന്റെ തല ചതഞ്ഞുപോയി; ലോറി സ്റ്റാർട്ടാക്കാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പുല്ലാട്: ടിപ്പര്‍ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ, ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി മാടപ്പള്ളി വല്യവീട്ടിൽ വി.എൻ. സന്തോഷ് (52) ആണ് മരിച്ചത്.

സ്വകാര്യ ഫാമിലെ ടിപ്പര്‍ ലോറിയുടെ ഹൈഡ്രോളിക് തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടം. ഡ്രൈവർ ടോറസിന്റെ ബോഡി പൊക്കി നിർത്തിയശേഷം സ്പാനർ എടുക്കാൻ പോയി. കാബിന് തൊട്ടുപിൻഭാഗത്ത് ചെയ്സിൽ ഇരുന്ന് സന്തോഷ് പണികൾ ചെയ്യുന്നതിനിടെ, പൊക്കി നിർത്തിയിരുന്ന ബോഡി വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. കാബിനും ബോഡിക്കും ചെയ്സിനും ഇടയിലായി സന്തോഷ് അമർന്നു. തല ചതഞ്ഞുപോയി. കൈകാലുകൾ പുറത്ത് കാണാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ശബ്ദംകേട്ട് ഓടിവന്ന ഡ്രൈവർക്കും നാട്ടുകാർക്കും ഒന്നുംചെയ്യാൻ കഴിയുമായിരുന്നില്ല. ടിപ്പര്‍ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനാൽ ബോഡി മുകളിലേക്ക് ഉയർത്താനായില്ല.

ടിപ്പറിന്റെ ഉടമ വിവരം അറിയിച്ചതിനെത്തുടർന്ന് കോയിപ്രം പോലീസും തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. ക്രെയിൻ വരുത്തിയാണ് ടോറസിന്റെ ബോഡി മുകളിലേക്ക് ഉയർത്തിയത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുനിതയാണ് സന്തോഷിന്റെ ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ.