എറണാകുളത്തുനിന്നു കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷല്‍ ട്രെയിൻ; ആഴ്ചയില്‍ രണ്ടു ദിവസം; കേന്ത്രാനുമതി ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി
സ്വന്തം ലേഖകൻ
ചങ്ങനാശേരി: എറണാകുളത്തുനിന്നു കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷല്‍ ട്രെയിനിനു പകരം ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനും ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തി ചെങ്ങന്നൂരില്‍നിന്നു തിരുപ്പതിയിലേക്കു നിര്‍ദേശിച്ച എക്സ്പ്രസ് ട്രെയിന്‍ കൊല്ലത്തുനിന്ന് ആരംഭിക്കാനും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അംഗീകാരം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു.
റെയില്‍വേ ബോര്‍ഡ് ഔദ്യോഗികമായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനു ശേഷം എറണാകുളം കോട്ടയം വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് സതേണ്‍ റെയില്‍വേയും കൊല്ലം ചെങ്ങന്നൂര്‍ വഴി തിരുപ്പതിക്കുള്ള എക്സ്പ്രസ് ട്രെയിന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുമാണ് ഈ ട്രെയിനുകള്‍ ഓടുന്നതിന്റെ തീയതി പ്രഖ്യാപിക്കേണ്ടതെന്നും എംപി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം വേളാങ്കണ്ണി ട്രെയിന്‍ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തുനിന്നും ചൊവാഴ്ചയും വെള്ളിയാഴ്ചയും വേളാങ്കണ്ണിയില്‍നിന്നും സര്‍വീസ് നടത്തും.
എറണാകുളത്തുനിന്ന് ഉച്ചക്ക് 12.35നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 5.50 നു വേളാങ്കണ്ണിയില്‍ എത്തിച്ചേരും. വേളാങ്കണ്ണിയില്‍നിന്ന് 6.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം 12ന് എറണാകുളത്തു എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ സ്പെഷല്‍ ട്രെയിനിന് സ്റ്റോപ്പുള്ള എല്ലായിടത്തും ഈ ട്രെയിന്‍ നിര്‍ത്തും.