play-sharp-fill
ടാറിങ്ങ് ജോലികൾ പുരോ​ഗമിക്കുന്നു; കോട്ടയത്ത് ​ഗതാ​ഗത നിയന്ത്രണം

ടാറിങ്ങ് ജോലികൾ പുരോ​ഗമിക്കുന്നു; കോട്ടയത്ത് ​ഗതാ​ഗത നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം: ടാറിങ്ങ് ജോലികൾ പുരോ​ഗമിക്കുന്നതിനാൽ ജില്ലയിൽ ഗതാഗത നിയന്ത്രണം . വിജയപുരം ∙ തങ്കപ്പൻമാടം – ഇറഞ്ഞാൽ ദേവീക്ഷേത്രം റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ കുന്നംപള്ളി – ഇറഞ്ഞാൽ ഭാഗത്തു ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നു പഞ്ചായത്തംഗം സിസി ബോബി അറിയിച്ചു.

കോട്ടയം∙ തവളക്കുഴി– ക്ലാമറ്റം– കടപ്പൂർ റോഡിൽ വള്ളിക്കാട് മുതൽ കടപ്പൂർ വരെ ടാറിങ് നടക്കുന്നതിനാൽ 13 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടപ്പൂരിൽ നിന്നു വരുന്ന വാഹനങ്ങൾ വെമ്പള്ളി കടപ്പൂർ റോഡ് വഴി എംസി റോഡിൽ എത്തിയും തവളക്കുഴി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എംസി റോഡ്, ഏറ്റുമാനൂർ-പൂഞ്ഞാർ എന്നീ റോഡുകൾ വഴിയും തിരിഞ്ഞു പോകേണ്ടതാണ്.