
കോട്ടയം: എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട് പരിചയപ്പെട്ടാലോ?
ചേരുവകള്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
സവാള – 1
തക്കാളി – 2
ഇഞ്ചി – 1 ടീസ്പൂണ്‍ (അരിഞ്ഞത്)
പച്ചമുളക് – 2 (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1
ഉപ്പ് – ആവശ്യത്തിന്
റവ – 1 കപ്പ്
ചൂട് വെള്ളം – ഒന്നര കപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേർക്കാം (എല്ലാം ചെറുതായി അരിഞ്ഞത്). ഇതിലേക്ക് റവയും ചൂടുവെളളവും ചേർത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.







