
ബി.ജെ.പി ക്കെതിരെ ടോം വടക്കൻ നടത്തിയ പഴയ വിമർശന പോസ്റ്റുകൾ കുത്തിപ്പൊക്കി സോഷ്യൽമീഡിയയിൽ പൊങ്കാല..
സ്വന്തംലേഖകൻ
കോട്ടയം : എ.ഐ.സി.സി മുൻ വക്താവ് ടോം വടക്കൻ ബി.ജെ.പി യിൽ ചേർന്നതിനു പിന്നാലെ അദ്ദേഹം ബി.ജെ.പി ക്കെതിരെ പണ്ട് നടത്തിയ വിമർശങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ” നിങ്ങൾ ബി.ജെ.പി യിൽ ചേർന്നാൽ നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും മാഞ്ഞു പോകും ” എന്ന ടോം വടക്കന്റെ ട്വിറ്റാന് സോഷ്യൽ മീഡിയ ഏറ്റടുത്തിരിക്കുന്നത്. ടോം വടക്കൻ ചാനൽ ചർച്ചകളിൽ ഉൾപ്പടെ ബി.ജെ.പി ക്കെതിരെ നടത്തിയ പ്രതികരണങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്.
എന്താണ് ബി.ജെ .പി യിൽ നിന്ന് വടക്കന് ലഭിച്ച ഓഫർ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്..പാർട്ടി മാറിയപ്പോൾ പഴയ പോസ്റ്റുകൾ എങ്കിലും ഡിലീറ്റ് ചെയ്തു കളയാമാരുന്നു എന്നും പരിഹാസമുണ്ട്.
Third Eye News Live
0