
കള്ള് ഷാപ്പിന്റെ പൂട്ട് തകർത്ത് കള്ളും പണവും കവർന്നു
സ്വന്തം ലേഖിക
കുന്നത്തൂർ : കുന്നത്തൂർ പൂതക്കുഴിയിലുള്ള കള്ള് ഷാപ്പിൽ മോഷണം. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ ഷാപ്പ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
ഷാപ്പിൻറെ പിറകിലെ കതകിൻറെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മേശ കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 10000 രൂപ, രണ്ടര കെയ്‌സ് കള്ള്, കോഴി, മുയൽ, ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കക്ക, മത്സ്യം, ഞണ്ട് എന്നിവ ഉൾപ്പെടെ കവർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസി പടിഞ്ഞാറെ കല്ലട വിളന്തറ വിനോദ് ഭവനിൽ വിനോദ്് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പ്രദേശത്ത് രാത്രികാലങ്ങളിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ഇട റോഡുകളിൽ തമ്പടിക്കുന്ന മദ്യപസംഘം നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :