
ചെന്നൈ: പ്രതികാര നടപടിയുമായി വിജയ് സർക്കാർ.
പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്നാട് സർക്കാർ നടപടി. ചാനലിനെ സർക്കാർ കേബിള്‍ നെറ്റ് വർക്കില്‍ നിന്നൊഴിവാക്കി.
നോട്ടിസ് നല്‍കാതെയാണ് ചാനല്‍ നീക്കിയത്. സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങള്‍, നീലാങ്കരയിലെ വീട്ടില്‍ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകള്‍ എന്നിവയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ റിപ്പോർട്ട് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനല്‍ വിമർശിച്ചതാണ് പ്രകോപനം. ഡൽഹിയില്‍ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാല്‍, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്.
സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചപ്പോഴും ചാനലിനെതിരെ നടപടി ഉണ്ടായിരുന്നു. സർക്കാർ നടപടിക്ക് പിന്നാലെ, രൂക്ഷവിമർശനവുമായി ചെന്നൈ പ്രസ് ക്ലബ്ബ് രംഗത്തെത്തി.
ചാനലിനെതിരെയുള്ള നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ചാനല്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നല്‍കി.







