കശ്മീർ വിഷയം: തുർക്കിയോട് കടുത്ത ഭാഷയിൽ ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ തലയിടേണ്ട
സ്വന്തം ലേഖകൻ
ഡൽഹി: ആഭ്യന്തര കാര്യങ്ങളിൽ തലയിടേണ്ട ആവശ്യമില്ലെന്ന് തുർക്കിയോട് ഇന്ത്യ. പാകിസ്താൻ സന്ദർശനത്തിനിടെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. ‘ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് . ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്’.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും തുർക്കി നേതൃത്വത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കശ്മീർ വിഷയത്തിൽ പാകിസ്താന് ഉർദുഗാൻ പൂർണ്ണ പിന്തുണ നൽകിയിരുന്നു. . പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഉർദുഗാൻ വിഷയം പരാമർശിച്ചത്. കശ്മീരി ജനത പീഡനം അനുവഭിക്കുന്നു, ഇന്ത്യ ഏകപക്ഷീയമായി ഇടപ്പെട്ടു , തുടങ്ങിയ പരാമർശങ്ങളാണ് അദ്ദേഹം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group