play-sharp-fill
തൃശ്ശൂരില്‍ ഇടതുമുന്നണിസ്ഥാനാർഥി വി.എസ്. സുനില്‍കുമാർ തോറ്റതില്‍ സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ.

തൃശ്ശൂരില്‍ ഇടതുമുന്നണിസ്ഥാനാർഥി വി.എസ്. സുനില്‍കുമാർ തോറ്റതില്‍ സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ.

തൃശൂർ:  തൃശ്ശൂരില്‍ ഇടതുമുന്നണിസ്ഥാനാർഥി വി.എസ്. സുനില്‍കുമാർ തോറ്റതില്‍ സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സി.പി.ഐ.

ഇതുസംബന്ധിച്ച്‌ ജനറല്‍ സെക്രട്ടറി ഡി. രാജ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി

കൂടിക്കാഴ്ച നടത്തി. വോട്ടെടുപ്പുഫലം വന്നയുടൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഡല്‍ഹിയിലെത്തി ദേശീയനേതാക്കളെ കണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാജയത്തിലേക്കു നയിച്ച സാഹചര്യവും സംഘടനാപരമായ വീഴ്ചകളും സംയുക്തമായി അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ സി.പി.എം. നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.

സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവർ ബി.ജെ.പി.യുടെ മികച്ച സ്ഥാനാർഥികളാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനർ ഇ.പി. ജയരാജൻ പ്രശംസിച്ചതും വോട്ടെടുപ്പുദിനത്തില്‍ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച

തുറന്നുസമ്മതിച്ചതുമൊക്കെ തോല്‍വിയുടെ ആക്കംകൂട്ടിയെന്നാണ് സി.പി.ഐ.യുടെ ആരോപണം. ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യാനുള്ള പ്രചോദനമായിരുന്നു പ്രസ്താവനകളെന്നാണ് വിമർശനം.