play-sharp-fill
ബിജെപി സ്ഥാനാർത്ഥികൾ മികച്ചവർ, ഇപിയുടെ പ്രശംസ ഇതിനുവേണ്ടിയായിരുന്നോ?,  സുനിൽ കുമാറിന്റെ തോൽവിയിൽ ഒത്തുക്കളി? പൂരം വഷളാക്കിയ പോലീസും ഉദ്യോ​ഗസ്ഥരും ആർക്കാണ് കുടപിടിച്ചത്?, കോൺ​ഗ്രസിന്റെ ആരോപണങ്ങൾക്ക് കരുത്ത് പകരുന്ന ഒത്തുക്കളിയാണോ ഇത്?

ബിജെപി സ്ഥാനാർത്ഥികൾ മികച്ചവർ, ഇപിയുടെ പ്രശംസ ഇതിനുവേണ്ടിയായിരുന്നോ?, സുനിൽ കുമാറിന്റെ തോൽവിയിൽ ഒത്തുക്കളി? പൂരം വഷളാക്കിയ പോലീസും ഉദ്യോ​ഗസ്ഥരും ആർക്കാണ് കുടപിടിച്ചത്?, കോൺ​ഗ്രസിന്റെ ആരോപണങ്ങൾക്ക് കരുത്ത് പകരുന്ന ഒത്തുക്കളിയാണോ ഇത്?

തിരുവനന്തപുരം: തൃശൂർ ലോകസഭാ സീറ്റിൽ ഇത്തവണ സുരേഷ് ​ഗോപിയെ വിജയിപ്പിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, യുഡിഎഫ് ആരോപണങ്ങൾക്ക് കരുത്ത് പകരുന്നതാണ് തെരെഞ്ഞെടുപ്പ് ഫലം.

യുഡിഎഫിൽ വോട്ടുചേർച്ച ഉണ്ടായെങ്കിലും ഇടതു വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയതും കോൺ​ഗ്രസ് ആരോപണങ്ങൾക്ക് കരുത്തു പകരുന്നു. കൂടാതെ, ഇടതുകോട്ടകളിൽ വോട്ടുചോർന്നതും സംശയത്തിലേയ്ക്കാണ് വഴിവെക്കുന്നത്.

ഇഡി കേസുകള്‍ ചൂണ്ടിക്കാട്ടി പിണറായി വിജയനെയും സിപിഎമ്മിനെയും വരുതിയിലാക്കാൻ ബിജെപിക്ക് സാധിച്ചുവെന്നും കോൺ​ഗ്രസ് വിമർശിക്കുന്നുണ്ട്. തൃശ്ശൂരില്‍ പ്രതീക്ഷിച്ച വോട്ടുപോലും കിട്ടാതെ ഇടതുമുന്നണി സ്ഥാനാർത്ഥി വി എസ്. സുനില്‍കുമാർ തോറ്റതില്‍ സംശയം പ്രകടിപ്പിച്ച്‌ സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്തു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച്‌ ജനറല്‍ സെക്രട്ടറി ഡി. രാജ സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. വോട്ടെടുപ്പുഫലം വന്നയുടൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡല്‍ഹിയിലെത്തി ദേശീയനേതാക്കളെ കണ്ടിരുന്നു.

പുതുതായി ചേർച്ച വോട്ടുകളില്‍ സിപിഎം കേഡർ വോട്ടുകള്‍ അടക്കം ധാരാളമുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും പോള്‍ ചെയ്യാത്തതും സിപിഎം ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ചയും സംഘടിതമാണെന്നാണ് കരുതുന്നത്. പരാജയത്തിലേക്കു നയിച്ച സാഹചര്യവും സംഘടനാപരമായ വീഴ്ചകളും സംയുക്തമായി അന്വേഷിക്കണമെന്നാണ് സിപിഐ ഉന്നയിക്കുന്ന ആവശ്യം.

ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവർ ബിജെപിയുടെ മികച്ച സ്ഥാനാർത്ഥികളാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനർ ഇ.പി. ജയരാജൻ പ്രശംസിച്ചതും വോട്ടെടുപ്പുദിനത്തില്‍ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തുറന്നുസമ്മതിച്ചതുമൊക്കെ തോല്‍വിയുടെ ആക്കംകൂട്ടിയെന്നാണ് സിപിഐയുടെ ആരോപണം.

വർഷങ്ങളായി തൃശ്ശൂരില്‍ തട്ടകമാക്കി ഇപിയുടെ നീക്കങ്ങളെ സംശയത്തോടെയാണ് സിപിഐ കണ്ടത്. ബിജെപി.ക്ക് വോട്ടുചെയ്യാനുള്ള പ്രചോദനമായിരുന്നു പ്രസ്താവനകളെന്നാണ് വിമർശനം. ഒത്തുകളിയെക്കുറിച്ച്‌ തുടക്കം മുതലേ ആക്ഷേപമുള്ളതിനാല്‍, പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ സംഘടനാ പരിശോധനമാത്രം പോരെന്ന നിലപാടിലാണ് സിപിഐ.

സുരേഷ് ഗോപി വർഷങ്ങള്‍ക്ക് മുമ്പ് തന്നെ മണ്ഡലത്തിലെ വിഷയങ്ങളില്‍ ഇടപെട്ടു പ്രവർത്തിച്ചു തുടങ്ങിയപ്പോള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാതിരുന്നത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് ബിജെപി മുതലെടുത്തു. ഇ.ഡി. അന്വേഷണം ഉള്‍പ്പെടെ വന്നപ്പോള്‍ പാർട്ടിതലത്തില്‍ കർശനമായ നടപടിയോ തിരുത്തലോ ഉണ്ടായില്ല.

പ്രചാരണവിഷയമായപ്പോള്‍ കരുവന്നൂർ ഒരു പ്രശ്‌നമല്ലെന്നു വരുത്തിത്തീർക്കാനും പ്രചരിപ്പിക്കാനുമായിരുന്നു സിപിഎം ശ്രമം. സുരേഷ്‌ഗോപി പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി രംഗത്തുവന്നതെല്ലാം നേട്ടമായി മാറി. എന്നിട്ടും സിപിഎം കുറ്റക്കാരെ സംരക്ഷിക്കാൻ കൂടെ നില്‍കുകയായിരുന്നു എന്നാണ് മറ്റൊരു വിർശനം. വൻ തിരിച്ചടിയായത് തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്.

ഇവിടെ പ്രശ്‌നം വഷളാക്കിയ പോലീസിനെയും ഉദ്യോഗസ്ഥരെയും തക്കസമയത്ത് നിയന്ത്രിച്ചില്ല. ഇങ്ങനെ, ജനങ്ങള്‍ക്കിടയില്‍ വൈകാരികമായ എതിർപ്പിനു വഴിയൊരുക്കിയെന്നും സിപിഐ കണക്കുകൂട്ടുന്നു. ബിജെപി.ക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ നേതാക്കളുടെ ബോധപൂർവമായ നിസ്സംഗതയോ സംഘടനാവീഴ്ചയോ കാരണമായിട്ടുണ്ടോയെന്നു കണ്ടെത്തണമെന്നും സിപഐ ആവശ്യപ്പെടുന്നു.