തൃശൂരിൽ വൻ ലഹരിവേട്ട! 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

Spread the love

തൃശൂർ: പാലിയേക്കരയില്‍ പോലീസിന്റെ വൻ ലഹരി വേട്ടയിൽ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു പ്രതികൾ.

video
play-sharp-fill

കൊടുങ്ങല്ലൂർ പഞ്ചപാതം സ്വദേശി അഫ്നാൻ, കുന്നംകുളം സ്വദേശി ഷൈൻ എന്നിവരാണ് പിടിയിലായത്. ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസ സമീപം ബസ് ഇറങ്ങിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.