പുലികാരണവർ ചാത്തുണ്ണി വിടവാങ്ങി

പുലികാരണവർ ചാത്തുണ്ണി വിടവാങ്ങി

Spread the love

 

തൃശൂർ : ആറ് പതിറ്റാണ്ടുകളായി തൃശൂർ പുലികളിയിൽ വേഷമിട്ട മുതിർന്ന പുലിക്കളി കലാകാരൻ ചാത്തുണ്ണി (78) നിര്യാതനായി. വാർധക്യസഹജമായ രോഗത്താൽ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്.

പതിനാറാം വയസ്സിൽ പുലിവേഷം കെട്ടി തുടങ്ങിയ ചാത്തുണ്ണി തുടർച്ചയായി എല്ലാവർഷവും പുലിവേഷം കെട്ടാറുണ്ട്. എന്നാൽ ശാരീരിക അവശതയാൽ ഈ വർഷം പുലിവേഷം കെട്ടാനായില്ല.അയ്യന്തോളിലായിരുന്നു നേരത്തെ താമസം.കടബാധ്യതമൂലം അയ്യന്തോളിലെ വീട് ചാത്തുണ്ണിക്ക് വിൽക്കേണ്ടിവന്നു.

പുതിയ സ്ഥലത്തിന് തൃശ്ശൂർ നഗരത്തിൽ വലിയ വിലയായതിനാൽ കല്ലൂർ നായരങ്ങാടിയിലാണ് നിലവിൽ താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ പുലികൊട്ടും പനതേങ്ങും’ എന്ന അസുരതാളം വീണാൽ ചാത്തുണ്ണിയുടെ കാൽ നിലത്തുറക്കാറില്ല. അരമണി കുലുക്കി നഗരത്തെ കിടുകിടെ വിറപ്പിക്കും. 41 ദിവസം വൃതം അനുഷ്ടിച്ചാണ് ശരീരത്തിൽ ചായം തേക്കുക. കർക്കിടകം ഒന്നിനു തുടങ്ങിയാൽ അഞ്ചോണംവരെ. പണത്തിനു മോഹിച്ചല്ല മറിച്ച് കല വളർത്തണം എന്ന് ഉദ്ദേശത്താൽ മാത്രമാണ് അദ്ദേഹം വേഷമിടുന്നത്. നാരായണിയാണ് ചാത്തുണ്ണിയുടെ ഭാര്യ. രമേഷ്, രാധ എന്നിവർ മക്കളാണ്‌