Spread the love

തൃശൂർ: കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. എടത്തിരുത്തി സ്വദേശി ജിനേഷ് (36) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നു.

 

നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group