video
play-sharp-fill

Saturday, May 17, 2025
HomeMainഎൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു ; കെട്ടിവെക്കാനുള്ള തുക നൽകിയത് തൃശൂർ...

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു ; കെട്ടിവെക്കാനുള്ള തുക നൽകിയത് തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികൾ

Spread the love

തൃശൂർ : എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രി ക സമർപ്പിച്ചു. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാനെത്തിയത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ​ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന്‌ സുരേഷ് ​ഗോപി അഭ്യർത്ഥിച്ചു.

പ്രകടനത്തിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments