
തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിനു മുൻപിൽ തീപിടിത്തം. കളക്ടറേറ്റിന്റെ എതിർവശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് തീപിടുത്തമുണ്ടായത്. തൃശ്ശൂർ കളക്ടറേറ്റിന്റെയും വെസ്റ്റ് പോലീസ് സ്റ്റേഷന്റെയും ഇടയിലുള്ള പറമ്പിലെ പുല്ലിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
ഈ ഒരു പ്രദേശത്ത് വലിയ രീതിയിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ടായിരുന്നു. തീ ആളി പടർന്ന കണ്ട കച്ചവടക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് തൃശ്ശൂരിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് ഈ നിയന്ത്രണവിധേയമാക്കുന്നത്. അപകടത്തിൽ ആളപായമില്ല.






