പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവം കേസെടുക്കാതെ പൊലീസ്;സാമൂഹികവിരുദ്ധരെ വെറുതെ വിടുന്ന തരത്തിലാണ് പോലിസ് നടപ്പടിയെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂർ : ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ഒന്നര വയസ്സുള്ള പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്.വേളൂക്കര പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന ചാനാടിക്കല്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിന്‍കുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച്‌ ഉടന്‍തന്നെ ജയചന്ദ്രന്‍ ആളൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജയചന്ദ്രന്റെ പറമ്പിലായിരുന്നു പോത്തിന്‍കുട്ടിയെ കെട്ടിയിട്ടിരുന്നത്. എന്നാല്‍, പോത്തിന്‍കുട്ടിക്ക് അണുബാധ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥനെന്നും.അദ്ദേഹത്തിന് പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ്. എന്നാല്‍, മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച സാമൂഹികവിരുദ്ധരെ വെറുതെ വിടരുതെന്നാണ് നാട്ടുകാർ ആരോപിക്കു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group