play-sharp-fill
പിറന്നാളുകാര്‍ നേരില്‍ കണ്ടപ്പോള്‍; തൃഷയ്ക്ക് ഒപ്പം ജന്മദിനം പങ്കിട്ട് താരപുത്രന്‍

പിറന്നാളുകാര്‍ നേരില്‍ കണ്ടപ്പോള്‍; തൃഷയ്ക്ക് ഒപ്പം ജന്മദിനം പങ്കിട്ട് താരപുത്രന്‍

സ്വന്തം ലേഖകൻ

മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും വീണ്ടും സിനിമയില്‍ സജീവമാകുകയാണ് ഇപ്പോള്‍.

മിയയുടെയും അശ്വിന്റെയും മകന്‍ ലൂക്കയുടെ രണ്ടാം പിറന്നാളായിരുന്നു വ്യാഴാഴ്ച. മകന്റെ ജന്മദിനത്തില്‍ മിയ ഷെയര്‍ ചെയ്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രങ്ങളില്‍ മിയയ്ക്കും കുടുംബത്തിനുമൊപ്പം തെന്നിന്ത്യന്‍ താരം തൃഷയേയും കാണാം. “പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാര്‍ തൃഷയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു. നിങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാന്‍ വിലമതിക്കുന്നു. നിങ്ങളെ സ്നേഹിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങളും എന്റെ മകനും ഒരേ ജന്മദിനം പങ്കിടുന്നു. അതുകൊണ്ട് രണ്ടുപേര്‍ക്കും എന്റെ ജന്മദിനാശംസകള്‍,” ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് മിയ കുറിച്ചു.

‘ദ റോഡ്’ എന്ന ചിത്രത്തിലാണ് മിയയും തൃഷയും ഒന്നിച്ച്‌ അഭിനയിക്കുന്നത്. അരുണ്‍ വശീഗരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍, എംഎസ് ഭാസ്കര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. യഥാര്‍ത്ഥ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കെജി വെങ്കടേഷ് ഛായാഗ്രഹണവും നാഗൂരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും.

Tags :