തൃക്കൊടിത്താനത്ത് കുരുമുളക് സ്പ്രേ ചെയ്ത ശേഷം യുവാക്കളെ ആക്രമിച്ച സംഭവം; കേസിൽ ഒരു പ്രതി കൂടി അറസ്റ്റില്‍; അറസ്റ്റിലായത് പായിപ്പാട് സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി.
പായിപ്പാട് പി.സി കവലയിൽ ഓമണ്ണിൽ വീട്ടിൽ സുബാഷ് മകൻ അനന്തു (22)നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അനന്തുവിനെ ചാലക്കുടിയിൽ നിന്നും പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റു രണ്ടു പ്രതികളായ ബിബിൻ, പ്രദീഷ് എന്നിവരെ ഇന്നലെ പോലീസ് സംഘം പിടികൂടിയിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്. ഓ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.