തൃക്കൊടിത്താനം : യുവാവിനെ കമ്പിവടിയും, വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി പുതുജീവൻ കൂടത്തോട് വടക്കേപറമ്പിൽ വീട്ടിൽ പാപ്പൻ ബിനു എന്ന് വിളിക്കുന്ന ബിനു കുര്യാക്കോസ് (45) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി പായിപ്പാട് നാലുകോടി റെയിൽവേ ക്രോസിന് സമീപത്തു വച്ച് പായിപ്പാട് നാലുകോടി സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും,മർദ്ദിക്കുകയും, കമ്പിവടികൊണ്ട് ആക്രമിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ യുവാവിന്റെ സുഹൃത്തുക്കളെയും ഇയാൾ ആക്രമിച്ചു. പ്രതിക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിനുശേഷം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ പ്രതിയെ തൃക്കൊടിത്താനം പോലീസ് പിടികൂടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്. എച്ച്. ഓ അനൂപ് ജി.യുടെ നേതൃത്വത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.