Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമ വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കപ്പെട്ട വിഡിയോയിലുള്ളതു ജോ ജോസഫാണെന്നു അറസ്റ്റിലായ പ്രതിയെ തെറ്റിദ്ധരിപ്പിച്ചതു വിദേശത്തുള്ളയാളാണെന്നാണു സൂചന.

ട്വിറ്ററില്‍ ആദ്യം വീഡിയോ ഇട്ടത് അബ്ദുള്‍ ലത്തീഫായിരുന്നു. ഇതോടെ ലത്തീഫിനും വീഡിയോയുമായി ബന്ധമില്ലെന്ന് വ്യക്തമായി. പ്രചരിപ്പിച്ച ആള്‍ മാത്രമാണ് നസീര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ വ്യാജ അശ്ലീല വീഡിയോ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ സൗദിയില്‍ നിന്നാണ് അയച്ചത്. സൗദിയിലെ പ്രവാസിയായ അബ്ദുല്‍ കരീം എന്നയാളാണ് വീഡിയോ അയച്ചത്. ഇത് പലരിലൂടെ കൈമറിഞ്ഞ് അരൂക്കുറ്റി സ്വദേശി നൗഫലിന് ലഭിക്കുകയായിരുന്നു. നൗഫലില്‍ നിന്നാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് അറസ്റ്റിലായ അബ്ദുല്ലത്തീഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫേസ്‌ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപ്ലോഡ് ചെയ്തതും ലത്തീഫ് തന്നെയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഫേസ്‌ബുക്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് ലത്തീഫ് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.

അതിനിടെ ഡോ. ജോ ജോസഫാണെന്നു തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെട്ട വിഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. വിഡിയോയിലുള്ള പുരുഷനെയും സ്ത്രീയെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സര്‍വീസ് ചെയ്ത ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ത്തിയിരിക്കാനാണു സാധ്യത. വീഡിയോയിലുള്ളവരെ കണ്ടെത്തിയാല്‍ മാത്രമേ വ്യക്തത വരൂ. എന്നാല്‍ വീഡിയോ വൈറലായിട്ടും അത് കേസായി മാറിയിട്ടും ആരും പൊലീസിനെ സമീപിച്ചിട്ടില്ല.

വിഡിയോ വ്യാജമല്ലെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍ ദൃശ്യത്തിലുള്ള പുരുഷന്‍ ഡോ. ജോ ജോസഫാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധം തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പ്രചാരണം നടത്തിയതാണു കുറ്റകരം. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയിലായിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കല്‍ മുളഞ്ചി പുലാന്‍ വീട്ടില്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് (43), എറണാകുളം വടുതല അരൂകുറ്റി സ്വദേശികളായ മുളക്കല്‍ വീട്ടില്‍ നൗഫല്‍ (41), നസീര്‍ മന്‍സിലില്‍ നസീര്‍ (49) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് കേസില്‍ ഇതുവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

അബ്ദുള്‍ ലത്തീഫിനെ കൊച്ചി പൊലീസിന്റെ പ്രത്യേക സംഘം കോയമ്ബത്തൂരില്‍ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നാണ് വിവരം. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്‌തെതന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതില്‍ നിന്നുമാണ് മറ്റു സാമൂഹികമാധ്യമങ്ങളിലേക്ക് വീഡിയോ പ്രചരിച്ചത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് അറിയുന്നത്.

വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് തങ്ങള്‍ നേരിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും ഒരു ജീവിതമുണ്ടെന്നും ആരോഗ്യകരമായ മത്സരമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.